logo
മഴത്തുള്ളിMAZHATHULLIPublishing • Academy • Droplet
ബാക്ക് ടു വെബ് മാഗസിൻ (Web Magazine)
അടുപ്പുംപള്ളയിലെ കരിചട്ടി (Aduppumpallayile Karichatti)
Poem
August 21, 2026•3 min read

അടുപ്പുംപള്ളയിലെ കരിചട്ടി (Aduppumpallayile Karichatti)

ഒട്ടിപ്പിടിച്ച ചോറ്റുവറ്റുകൾ കഴുകുന്നതിനിടയിൽ ഉണങ്ങിയ വറ്റുതട്ടി വിരലുകീറി, ചോര പൊടിഞ്ഞു... നെറ്റിയിൽ ഒട്ടിച്ച സിന്ദൂര കറയുടെ അതേ ചുവപ്പ്!

ഒട്ടിപ്പിടിച്ച ചോറ്റുവറ്റുകൾ കഴുകുന്നതിനിടയിൽ ഉണങ്ങിയ വറ്റുതട്ടി വിരലുകീറി, ചോര പൊടിഞ്ഞു ... നെറ്റിയിൽ ഒട്ടിച്ച സിന്ദൂര കറയുടെ അതേ ചുവപ്പ്!

കീറിയ വിരലിൽ മഞ്ഞപ്പൊടി അടിഞ്ഞു പിന്നെ മുളകുപൊടി, ഉപ്പ്, മൺചട്ടിക്കകത്തെ മീൻ പുളിയിൽ കുമിളകൾ പൊങ്ങി തീൻമേശയ്ക്ക് ചുറ്റും കൈകളും കാലുകളും നിറഞ്ഞു......

" ചോറ് ആയില്ലേ"...? മീശ ചുരുളുകൾക്കിടയിൽ നിന്നും വന്ന മുരൾച്ചയിൽ ആ സ്ത്രീ വിറച്ചു!

ആവി പറക്കുന്ന മീൻ ജഡത്തിൽ വിരലുകൾ അമർന്നു എരുവും പുളിയും കലർന്ന ജഡകഷണങ്ങൾ തൊണ്ട കുഴിക്കകത്ത് വീണു കസേരകൾ പിന്നിലേക്ക് വലിഞ്ഞു, തീൻമേശയ്ക്ക് ചുറ്റും മീൻചൂര് പടർന്നു

വാരിയെല്ലുകൾ നിറഞ്ഞ എച്ചിൽ പാത്രങ്ങൾ ഓരോന്നും അവർ പെറുക്കി കഴുത്തിലിട്ട താലിക്കുരുക്ക് വിയർപ്പുതട്ടി ഇറുകി! ഒറ്റി വീണ വിയർപ്പ് തുള്ളികളിൽ കുങ്കുമകറ പരന്നു

മീശ ചുരുളുകൾക്കിടയിൽ നിന്ന് വീണ്ടും മുരൾച്ച ! അതിൽ അമ്മയുണ്ടായിരുന്നു, ഭാര്യയുണ്ടായിരുന്നു "അച്ഛന് കുറച്ച് വെള്ളം"...

അടുപ്പ് കത്തിച്ച് വെള്ളം വച്ചു.... അടുക്കളയൊട്ടാകെ പുക പരുന്നു ... പുക തട്ടി കണ്ണുകൾ നിറഞ്ഞു അന്നേരം അടുപ്പുംപള്ളയിലെ കരിചട്ടി കിനിഞ്ഞു, അതിൽ കണ്ണുനീരിന്റെ ഉപ്പുപാട കലർന്നിരുന്നു...

ഷംല. എസ് (Shamla S.)
കവി / ലേഖക വിവരണം (Author Brief)

ഷംല. എസ് (Shamla S.)

ഗവൺമെൻ്റ് വിക്ടോറിയ കോളേജ് പാലക്കാട്, രണ്ടാം വർഷ എംഎ ഇക്കണോമിക്സ് വിദ്യാർത്ഥിനി. പാലക്കാട് ജില്ലയിലെ കുഴൽമന്ദം സ്വദേശിയാണ്. പിതാവ് ഷാജഹാൻ മാതാവ് സൈബുനീസ.

Share this Malayalam piece
MORE FROM WEB MAGAZINE

Related Stories & Poems